അവധി ദിവസമായതിനാല്‍ അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിന് നടുവിലുള്ള സ്ഥലത്ത് കുട്ടികള്‍ കളിക്കുകയും മുതിര്‍ന്നവര്‍ സംസാരിച്ചിരിക്കുകയുമായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായാണ് വെടിവയ്പുണ്ടായത്
കാലിഫോര്‍ണിയ: സന്‍ ബെര്‍ണാഡീഞ്ഞോയിലെ ഒരു അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സില്‍ നടന്ന വെടിവയ്പില്‍ കുട്ടികളടക്കം പത്ത് പേര്‍ മരിച്ചു. മൂന്ന് പേര്‍ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
ഇന്നലെ രാത്രിയാണ് സംഭവം. അവധി ദിവസമായതിനാല്‍ അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിന് നടുവിലുള്ള സ്ഥലത്ത് കുട്ടികള്‍ കളിക്കുകയും മുതിര്‍ന്നവര്‍ സംസാരിച്ചിരിക്കുകയുമായിരുന്നു. അപ്രതീക്ഷിതമായാണ് വെടിവയ്പുണ്ടായത്.
എന്നാല്‍ എത്രയാളുകള്‍ ചേര്‍ന്നാണ് വെടിവയ്പ് നടത്തിയതെന്നും ആരാണ് ഇതിന് പിന്നിലെന്നും ഇതുവരെ വ്യക്തമായിട്ടില്ല. സ്ഥലത്ത് നിന്ന് തോക്കുള്‍പ്പെടെയുള്ള ഒരു ആയുധവും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
