കൊച്ചി: പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കൊച്ചിയില്‍ വന്‍തോതില്‍ ലഹരി മരുന്ന് വ്യാപാരം. ഇന്നലെ ഹെറോയിന്‍ പിടികൂടിയതിന് പിന്നാലെ ആലുവയില്‍ ഇന്ന് പത്ത് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിലായി. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്‍റെ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. മൈസൂര്‍ മാംഗോ എന്ന പേരിലറിയപ്പെടുന്ന പ്രത്യേകയിനം കഞ്ചാവാണ് പിടിച്ചെടുത്തത്.

കിലോയ്ക്ക് അമ്പതിനായിരം രൂപവരെ വിപണിവിലയുള്ള ഈ ക‌ഞ്ചാവ് മൈസൂരുവില്‍ നിന്നാണ് എത്തിക്കുന്നത്. ഏതാനും ആഴ്ചകളായി ഇത്തരം കഞ്ചാവെത്തിക്കുന്ന സംഘത്തിനെ പിന്തുടരുകയായിരുന്നു എക്സൈസ് സംഘം. ഇന്ന് വൈകിട്ട് ആലുവ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയിലാണ് മൈസൂര്‍ മാംഗോ എത്തിക്കുന്ന കണ്ണികളില്‍ പ്രധാനിയായ സയീദ് ഇര്‍ഫാന്‍ പിടിയിലായത്.