തിരുവനന്തപുരം: ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് പത്ത് പേര് മരിച്ചു. അപകടത്തില്‍ അഞ്ച് തീർത്ഥാടകർക്ക് പരിക്കേറ്റു.

തമിഴ്നാട്ടിലെ പുതുകോട്ടയിൽ വെച്ചാണ് വാഹനം അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച മിനി ബസ്സിൽ ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റ തീര്‍ത്ഥാടകരെ പുതുക്കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.