മാസങ്ങളായി അറ്റക്കുറപ്പണികള്‍ തുടരുന്നതാണ് പാസഞ്ചറുകള്‍ റദ്ദാക്കാനുള്ള പ്രധാന കാരണമായി റെയില്‍വേ അധികൃതര്‍ പറയുന്നത്. എന്നാല്‍, ലോക്കോ പെെലറ്റുമാരുടെ കുറവും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്

തിരുവനന്തപുരം: ലോക്കോ പെെലറ്റുമാര്‍ ഇല്ലാത്തത് മൂലം ഇന്ന് കേരളത്തില്‍ റദ്ദാക്കിയത് 10 ട്രെയിനുകള്‍. തിരുവനന്തപുരം ഡിവിഷനിലെ 10 പാസഞ്ചര്‍ ട്രെയിനുകളാണ് ഇന്ന് ഓടാതിരികുന്നത്. ജോലിക്കും മറ്റുമായി പോകുന്ന യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടിരിക്കുന്നത്.

ഗുരുവായൂര്‍ - തൃശൂര്‍, ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍-കൊല്ലം, എറണാകുളം-കായംകുളം സെഷനുകളിലെ പാസഞ്ചറുകളാണ് റദ്ദാക്കിയത്. തൃശൂര്‍-കോഴിക്കോട് പാസഞ്ചറും ഭാഗീകമായി മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. മാസങ്ങളായി അറ്റക്കുറപ്പണികള്‍ തുടരുന്നതാണ് പാസഞ്ചറുകള്‍ റദ്ദാക്കാനുള്ള പ്രധാന കാരണമായി റെയില്‍വേ അധികൃതര്‍ പറയുന്നത്.

എന്നാല്‍, ലോക്കോ പെെലറ്റുമാരുടെ കുറവും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അറ്റകുറ്റ പണി നടക്കാത്ത സ്ഥലങ്ങളിലും ട്രെയിനുകള്‍ റദ്ദാക്കിയതോടെയാണ് ഇക്കാര്യം വ്യക്തമായത്. പ്രളയം മൂലം ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ലോക്കോ പെെലറ്റുമാരുണ്ട്. 20ഓളം പേര്‍ പ്രളയക്കെടുതി മൂലം അവധിയിലാണ്. കൂടാതെ, ഒഴിവ് നികത്താത്തതും ലോക്കോ പെെലറ്റുമാരുടെ കുറവിന് കാരണമായി.