കൊച്ചി: കോതമംഗലം ചെങ്കരയിൽ 10 വയസുകാരി കൊല്ലപ്പെട്ട നിലയിൽ. പെൺകുട്ടിയുടെ പിതാവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തതാകാമെന്ന് സംശയിക്കുന്നു. പോലീസ് സ്‌ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.