കൊല്ലം: കൊല്ലം കുണ്ടറയില്‍ ആത്മഹത്യ ചെയ്ത പത്ത് വയസുകാരി ക്രൂരമായ ലൈംഗീക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുണ്ടായിട്ടും അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് കുണ്ടറ സിഐയ്ക്ക് സസ്‌പെന്‍ഷന്‍. കുണ്ടറ സിഐ ആര്‍ സാബുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

ആത്മഹത്യ ചെയ്ത പത്ത് വയസുകാരി ക്രൂരമായ ലൈംഗീക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ജനുവരി 15 ന് മരിച്ച പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടി മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. സംഭവത്തില്‍ മനുഷ്യാവകശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.