ചണ്ഡീഗഡ്: ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നിഷേധിച്ച പത്തുവയസ്സുകാരി, പെണ്‍ കുഞ്ഞിന് ജന്മം നല്‍കി. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ചണ്ഡീഗഡ് സ്വദേശിയെ അമ്മാവനാണ് കുട്ടിയെ ഗര്‍ഭിണിയാക്കിയത്. വയറുവേദനയാണെന്ന് പറഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി 30 ആഴ്ച ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്.
തുടര്‍ന്ന് ഗര്‍ഭഛിദ്രത്തിനായി സമീപിച്ചെങ്കിലും കുട്ടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സുപ്രീംകോടതി അനുവദിച്ചില്ല.കുഞ്ഞിനെ പ്രസവിച്ചത് പെണ്‍കുട്ടി അറിഞ്ഞിട്ടില്ല. വയറ്റിലെ മുഴ നീക്കം ചെയ്യാനാണ് ശസ്‌ത്രക്രിയ എന്നാണ് പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ ധരിപ്പിച്ചിരിക്കുന്നത്.
കുഞ്ഞിനെ ദത്ത് നല്‍കാന്‍ അനുവദിക്കണമെന്നാണ് 10 വയസുകാരിയുടെ രക്ഷിതാക്കളുടെ അപേക്ഷ.സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
