തിരുവനന്തപുരം: ശബരിമലയിലെ ടൂറിസം വികസനത്തിനായി കേന്ദ്ര ടൂറിസം വകുപ്പ് 100 കോടി രൂപ അനുവദിച്ചു. എരുമേലി,പമ്പ,സന്നിധാനം എന്നിവിടങ്ങളില്‍ ടൂറിസം പദ്ധതികള്‍ക്കായി ഈ പണം വിനിയോഗിക്കാം.സംസ്ഥാന ടൂറിസം വകുപ്പ് നേരത്തെ ഇതിനായി പദ്ധതി സമര്‍പ്പിച്ചിരുന്നു.100 കോടി രൂപ അനുവദിച്ച സാഹചര്യത്തില്‍ പദ്ധതികള്‍ നടപ്പാക്കാനായി ഉന്നതലയോഗം ചേരുമെന്ന് ടൂറിസം മന്ത്രി എ.സി.മൊയ്തിന്‍ അറിയിച്ചു