സിമികോട്ടില്‍ നിന്ന് സുരക്ഷിതസ്ഥാനത്തേക്കാണ് ഇവരെ മാറ്റിയത്  ഏഴ് വിമാനങ്ങളിലായാണ് ഇവരെ രക്ഷപ്പെടുത്തിയത്

ദില്ലി: മോശം കാലാവസ്ഥ കാരണം നേപ്പാളില്‍ കുടുങ്ങിയ 104 കൈലാസ്-മാനസരോവര്‍ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി. സിമികോട്ടില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്കാണ് ഇവരെ മാറ്റിയത്. ഏഴ് വിമാനങ്ങളിലായാണ് ഇവരെ രക്ഷപ്പെടുത്തിയത്. 

40 മലയാളികള്‍ അടക്കം 1575 ഇന്ത്യക്കാരാണ് നേപ്പാളില്‍ കുടുങ്ങി കുടുങ്ങിയത്. കനത്ത മഴയെ തുടര്‍ന്നാണ് തീര്‍ത്ഥാകര്‍ നേപ്പാള്‍-ചൈന അതിര്‍ത്തിയിൽ കുടുങ്ങിയത്. 525 തീര്‍ത്ഥാടകര്‍ സിമികോട്ടിലും 550 പേര്‍ ഹില്‍സയിലും 500 പേര്‍ ടിബറ്റിലുമാണ് ഉള്ളതെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ചൈന അതിര്‍ത്തിയിലെ ഹിൽസയിൽ 36 മലയാളികള്‍ അടക്കം 550 പേരാണ് കുടുങ്ങിയത്.