ബൊക്കാറോ റെയിൽവേ സ്റ്റേഷനിൽ 87 ആണ്‍കുട്ടികളെയും റാഞ്ചി റെയിൽവേ സ്റ്റേഷനിൽ 21 കുട്ടികളെയുമാണ് രക്ഷിച്ചത്
ധൻബാദ്: കേരളത്തിലേക്കുള്ള ട്രെയിനിൽ സംശയകരമായ സാഹചര്യത്തിൽ കടത്താൻ ശ്രമിച്ച കുട്ടികളെ ജാർഖണ്ഡിൽ രക്ഷപ്പെടുത്തി. ബൊക്കാറോ റെയിൽവേ സ്റ്റേഷനിൽ 87 ആണ്കുട്ടികളെയും റാഞ്ചി റെയിൽവേ സ്റ്റേഷനിൽ 21 കുട്ടികളെയുമാണ് പോലീസും ശിശുസംരക്ഷണ സമിതി പ്രവർത്തകരും ചേർന്നു രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം മുംബൈയിലേക്കുള്ള ട്രെയിനിൽനിന്ന് 26 പെണ്കുട്ടികളെ രക്ഷപ്പെടുത്തിയതിനു പിന്നാലെയാണ് നൂറിനടുത്ത് കുട്ടികളെയും കണ്ടെത്തുന്നത്. ആലപ്പുഴ-ധൻബാദ് എക്സ്പ്രസിൽ കുട്ടികൾക്കൊപ്പമുണ്ടായിരുന്ന ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
തെലങ്കാനയിലെ ഒരു മദ്രസയിലേക്കാണു കുട്ടികളെ കൊണ്ടുപോകുന്നതെന്ന് ഇവർ പറഞ്ഞു.കുട്ടികളിൽ ഭൂരിപക്ഷവും ജമാത്ര നാരായണ്പുരിൽ നിന്നുള്ളവരാണ്. ഇവരുടെ സംരക്ഷണം ശിശുക്ഷേമ സമിതിക്കു കൈമാറി.
