ജയ്പുര്‍: രാജസ്ഥാനില്‍ വിഷം കലര്‍ന്ന വെള്ളം കുടിച്ച 11 പേര്‍ മരിച്ചു. ജംദോളിയിലെ ഭിന്നശേഷിയുള്ളവരെ പുനരധിവസിപ്പിക്കുന്ന സ്ഥാപനത്തിലാണ് ദുരന്തമുണ്ടായത്. സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ളതാണ് ഈ സ്ഥാപനം. മരിച്ചവരില്‍ ഏഴുപേര്‍ കുട്ടികളാണ്. 

വെള്ളം കുടിച്ച മൂന്നു കുട്ടികള്‍ ജയ്പൂരിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ദുരന്തം സര്‍ക്കാരിന്‍റെ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് സച്ചിന്‍ പൈലറ്റ് ആരോപിച്ചു. രാജസ്ഥാന്‍ തലസ്ഥാനത്ത് നിന്നും 14 കിലോമീറ്റര്‍ അകലെയാണ് ദുരന്തം നടന്ന ജംദോളി.