പെണ്‍കുട്ടിയുടെ വീടിനടുത്ത് ജെ.സി.ബി ഡ്രൈവറായി ജോലിക്ക് വന്ന സജിത്തുമായി പെണ്‍കുട്ടി പ്രണയത്തിലായി. ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടു പോകുകയും കൂട്ടുകാരുമായി ചേര്‍ന്ന് പീഡിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇടനിലക്കാരനായ ഓട്ടോ ഡ്രൈവര്‍ വഴി പെണ്‍വാണിഭ സംഘത്തിന് കൈമാറി. സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് എത്തിയ പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്
10 ദിവസങ്ങളോളം തമിഴ്നാടുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ എത്തിക്കുകയും ആവശ്യക്കാര്‍ക്ക് കൈമാറുകയും ചെയ്തു .16 പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും ബാക്കി അഞ്ച് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പൊലീസ് കേസെടുത്തു.
