കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്ക ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 11 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടു. നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലാണ് ഇന്ന് അമേരിക്ക ആക്രമണം നടത്തിയത്. ദെഹ് ബല ജില്ലകളിലാണ് ആക്രമണം നടത്തിയതെന്നാണ് അഫ്ഗാന് സൈന്യം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ആയുധങ്ങളുമായി ഈ പ്രദേശത്ത് തമ്പടിച്ചിരുന്ന ഭീകരരെ കൊലപ്പെടുത്തിയെന്ന് സൈന്യം അവകാശപ്പെട്ടു. എന്നാല്‍ ഹസ്ക മിന ജില്ലയിലാണ് ആക്രമണം നടന്നതെന്ന് പ്രവിശ്യാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
അഫ്ഗാനില്‍ അമേരിക്കന്‍ വ്യോമാക്രമണം; 11 ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
