ജിതിനു വേണ്ടി അഗ്നിശമനസേനയും, പൊലീസും, നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. വരട്ടാറിന് കുറുകേയുള്ള റോഡിൽ വെള്ളം കയറിയത് കാണാനിറങ്ങിയപ്പോൾ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു
തിരുവല്ല: ചങ്ങനാശേരിക്ക് സമീപം പായിപ്പാട് സ്വദേശി തോമസ് മാത്തന്റെ മകൻ പതിനൊന്ന് വയസുള്ള ജിതിൻ തോമസിനെ തിരുവല്ല വരട്ടാറില്‍ വീണ് കാണാതായി. നിറഞ്ഞൊഴുകുന്ന ആറ് കാണാൻ ബന്ധുക്കൾക്കൊപ്പം പോയപ്പോൾ വെള്ളത്തിൽ വീഴുകയായിരുന്നു.