സംഭവം ഇരട്ട കൊലപതാകമെന്ന് ക്രൈം ബ്രാഞ്ച് പ്രതി നിരീഷണത്തില്‍

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ പതിനൊന്നു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. സംഭവം ഇരട്ട കൊലപതാകമെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി. കുട്ടിയുടെ കൂടെയുള്ള അമ്മല്ലെന്നു കരുതുന്ന സ്ത്രീയും കൊല്ലപ്പെട്ടു. ഇവരുടെ മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കണ്ടെത്തി. പ്രതി നിരീഷണത്തിലാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരാഴ്ച മുമ്പാണ് പെൺകുട്ടിയുടെ മൃതദേഹം സൂറത്തിലെ പന്തേസരയിലെ റോഡരികിൽ നിന്നും കണ്ടെത്തിയത്. എട്ട് ദിവസത്തോളം പീഡിപ്പിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നും കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ ഉൾപ്പെടേ 80 മുറിവുകൾ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ക്രൂരമായ പീഢനത്തിന് കുട്ടി ഇരയായതായി സൂറത്തിലെ സിവിൽ ആശുപത്രിയിലെ ഡോക്ടർമാർ വൃക്തമാക്കി. സംഭവത്തിൽ പന്തേസര പൊലീസ് പോക്സോ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.