ക്രിമിനല്‍ കേസുകളില്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക പുറത്ത് 1129 പൊലീസുകാരുടെ പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്
കൊച്ചി: സംസ്ഥാന പോലീസിൽ 1129 ഉദ്യോഗസ്ഥർ ക്രിമിനൽ കേസിൽ പ്രതികളെന്ന് വിവരാവകാശ രേഖ. 195 എസ്ഐമാരും 8 സിഐമാരും ഉള്പ്പെട്ട പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്. തിരുവന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ ക്രമിനിൽ കേസ് പ്രതികളായുള്ളത്. 215 ഉദ്യോഗസ്ഥരുടെ പേരാണ് തലസ്ഥാനത്ത് നിന്നുള്ളത്. വരാപ്പുഴയിൽ യുവാവിന്റെ കസ്റ്റഡി മരണത്തിന് പിന്നാലെയാണ് ഈ കണക്കുകൾ പുറത്ത് വരുന്നത്.
സംസ്ഥാനത്ത് പോലീസ് കസ്റ്റഡി മരണത്തെക്കുറിച്ചുള്ള പരാതികൾ ഉയരുമ്പോഴാണ് പോലീസിലെ ക്രമിനൽ കേസ് പ്രതികളുടെ പട്ടിക പുറത്ത് വരുന്നത്. 2011ൽ ഹൈക്കോടതി നിർദ്ദേശ പ്രകാരമായിരുന്നു പോലീസ് പട്ടിക തയ്യാറാക്കിയത്. ഡിജിപി റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥരടക്കം അഞ്ച് പേരുള്ള സമിതി തയ്യാറാക്കിയ പട്ടികയിൽ 1129 പോലീസ് ഉദ്യോഗസ്ഥർ ക്രമിനിൽ കേസ് പ്രതികളായുണ്ട്. എന്നാൽ ഇതിൽ ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും നടപടിയൊന്നുമില്ലാതെ സർവ്വീസിൽ തുടരുകയാണ്.
കസ്റ്റഡി മർദ്ദനം, സ്ത്രീപീഡനം, കൈക്കൂലി, മയക്ക് മരുന്ന് കേസ് അടക്കം വിവിധ കേസുകളുണ്ട് ഉദ്യോദസ്ഥരുടെ പേരിൽ , 215 പേരുള്ള തലസ്ഥാനത്താണ് ക്രമിനൽ കേസുള്ള പോലീസ് ഉദ്യോദസ്ഥർ കൂടുതൽ ജോലി ചെയ്യുന്നത്.കൊല്ലത്ത് 146 പേരും, എരണാകുളത്ത് 125 പേരും കേസുകളിൽ പ്രതികളാണ്. പത്ത് ഡിവൈഎസ്പിമാരും എട്ട് സിഐ മിാരും പട്ടികയലുണ്ട്. 2018 ഫിബ്രവരിയിലാണ് പോലീസ് സമിതി ഏറ്റവും ഒടുവിൽ യോഗം ചേർന്ന് കേസുകൾ പരിശോധിച്ചത്. ക്രമിനിൽ കേസുകളിൽ പ്രതികളാകുന്ന ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് മാറ്റി നിർത്തി വേഗത്തിൽ അന്വേഷണം പുൂർത്തിയാക്കി നടപടി എടുക്കണമെന്നാണ് സമിതി ശുപാർശ ചെയ്യുന്നതെങ്കിലും ബഹുഭൂരിപക്ഷം ഉദ്യോദസ്ഥും സുരക്ഷിതരാണെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
