കുവൈത്ത് സിറ്റി: കുവൈത്തില്‍ റംസാനില്‍ യാചക വൃത്തിയിലേര്‍പ്പെട്ട 12 വിദേശികളെ പിടികൂടി. ഇവരെ നിയമ നടപടികള്‍ക്ക് ശേഷം നാട് കടത്തുമെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറിയിച്ചു. റംസാനില്‍ ഭിക്ഷാടനം തടയുന്നതിന് നടപടികള്‍ സ്വീകരിക്കുയും,പിടിയിലാകുന്നവരെ നിയമ നടപടിയക്ക് വിധേയരാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും, ഇത്തരം പ്രവൃത്തിയിലേര്‍പ്പെട്ട 12 വിദേശികളെ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ പിടികൂടിയിട്ടുണ്ട്.

ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചശേഷം നാട് കടത്തും. ഇവരുട സ്‌പോണ്‍സര്‍മാര്‍ക്കെതിരേയും നടപടിയുണ്ടാകം. ഭിക്ഷാടനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവരില്‍ സ്‌ത്രീകളാണ് അധികവും. കഴിഞ്ഞ ദിവസം ഫര്‍വാനിയ ജമിയ്യായ്‌ക്ക് സമീപത്ത് നിന്നും രണ്ട് സ്‌ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതില്‍, ഒരാളില്‍ നിന്ന് 300 ദിനാറാണ് പോലീസ് കണ്ടെടുത്തത്.ഷോപ്പിംഗ് മാളുകള്‍,മോസ്‌ക്കുകള്‍,വ്യവസായ കേന്ദ്രങ്ങള്‍ എന്നീവടെങ്ങള്‍ കേന്ദ്രീകരിച്ചാണ് ഭിക്ഷാടനം കൂടുതലും നടക്കുന്നത്. റംസാന്‍ മാസത്തില്‍ സന്ദര്‍ശക വിസകളിലെത്തി യാചക പ്രവര്‍ത്തനം നടത്തുന്നത് മുന്‍കാലങ്ങളില്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍,അത് ഒഴിവാക്കാന്‍, വേണ്ട മുന്‍കരുതലും അധികൃതര്‍ സ്വീകരിച്ചിരുന്നു.