മാണ്ഡി: ഹിമാചല്‍ പ്രദേശില്‍ ബസ് അപകടത്തില്‍ 12 പേര്‍ മരിച്ചു. 39 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. മാണ്ഡി ജില്ലയിലെ ജോഗിന്ദര്‍നഗറിലാണ് ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് അപകടത്തില്‍പെട്ടത്. ഷിംലയില്‍നിന്ന് 210 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്്ടായ സ്ഥലം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

55 പേരായിരുന്നു ബസിലുണ്്ടായിരുന്നത്. അപകടസ്ഥലത്തുനിന്ന് എട്ടു മൃതദേഹങ്ങള്‍ കണെ്്ടടുത്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതായി പോലീസ് അറിയിച്ചു.