ശിവകാശി: തമിഴ്നാട്ടിലെ വിളുപുരത്തിനടുത്തുള്ള പുളിച്ചപള്ളത്ത് പടക്കനിർമാണശാലയ്ക്ക് തീ പിടിച്ചു. തുടർന്നുണ്ടായ സ്ഫോടനത്തിൽ 9പേര്‍ കൊല്ലപ്പെട്ടു. പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. വൈകിട്ട് നാല് മണിയോടെയാണ് പടക്ക നിർമാണശാലയിൽ തീ പടർന്നത്. 

സ്ഫോടനത്തിന്‍റെ ആഘാതത്തിൽ കെട്ടിടം തന്നെ നിലം പൊത്തി. ഇതിനുള്ളിൽ പെട്ടാണ് രണ്ട് പേർ മരിച്ചത്. സംഭവമറിഞ്ഞ് പത്ത് മിനിറ്റിനകം ഫയർഫോഴ്സെത്തി തീയണച്ചു. പൊള്ളലേറ്റവരെയും പരിക്കേറ്റവരെയും വിളുപുരത്തെ സർക്കാരാശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.