കൊച്ചി: തൃപ്പൂണിത്തുറയില്‍ പതിമൂന്ന് വയസുകാരനെ വീട്ടില്‍ നിന്ന് കാണാതായി. എറണാകുളം തൃപ്പൂണിത്തുറ ഇരുമ്പനം മനക്കപ്പടിയില്‍ താമസിക്കുന്ന ഷണ്‍മുഖന്റെ മകന്‍ സോണിയെ ആണ് കാണാതായാത്. വ്യാഴാഴ്ച രാവിലെയാണ് കാണാതായത്. രക്ഷിതാക്കള്‍ സ്ഥലത്തില്ലാത്ത സമയത്ത് വസ്ത്രങ്ങളുമായി കുട്ടി വീടുവിട്ട് പോയെന്നാണ് വിവരം.

രക്ഷിതാക്കളുടെ പരാതിയില്‍ ഹില്‍പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ തിരിച്ചറിയുന്നവര്‍ 9746648865 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.