കണ്ണൂർ: ശ്രീകണ്ഠാപുരത്ത് 13 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍‌ അറസ്റ്റിൽ. നടുവിൽ സ്വദേശി മൊയ്‌ദീൻ ( 52) ആണ് അറസ്റ്റിലായത്. യത്തീംഖാനയിൽ താമസിച്ചു പഠിക്കുകയായിരുന്ന കുട്ടിയെ വീട്ടിൽ വരുമ്പോഴും യത്തീംഖാനയിൽ നിന്ന് പലതവണ പുറത്തേക്ക് കൂട്ടികൊണ്ടുപോയുമാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.