ദില്ലി: ഭീകരവാദത്തിനെതിരെ യോജിച്ച് പോരാടാന്‍ ഇന്ത്യയും യുഎഇയും തീരുമാനിച്ചു. പ്രതിരോധമേഖലയിലടക്കം 14 കരാറുകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചു. പരിഭാഷ പശ്ചിമേഷ്യയില്‍ വര്‍ദ്ധിക്കുന്ന തീവ്രവാദത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഈ മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ സഹായിക്കും

ഇന്ത്യ സന്ദര്‍ശിക്കുന്ന അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വ്വസൈന്യാധിപനുമായ ഷേക്ക് മുഹമ്മദ് ബിന്‍ സൈയിദ് അല്‍ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചത്. യുഎഇ ഇന്ത്യയുടെ ഏറ്റവും മികച്ച സുഹൃത്താണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പശ്ചിമഏഷ്യായിലെ ആകെയുള്ള വികസനത്തിന് ഉതകുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു

പ്രതിരോധം സമുദ്രവ്യാപരം വാണിജ്യം ഊര്‍ജ്ജം ഗതാഗതം തുടങ്ങിയ മേഖലയില്‍ സഹകരം സംബന്ധിച്ച 14 കരാറുകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പ് വച്ചു.ഇന്ത്യയില്‍ അസംസൃത എണ്ണയുടെ കരുതല്‍ സംഭരണം ആരംഭിക്കുന്നതും ആയുധകൈമാറ്റം ശക്തമാക്കുന്നതിനുമുള്ള കരാറുകള്‍ ഒപ്പ് വച്ചിട്ടുണ്ട്.

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് ഷേക്ക് മുഹമ്മദ് പറഞ്ഞു. ചര്‍ച്ചകള്‍ക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസ് വൈസ് ചെയര്‍മാന്‍ കെ മാധവന്‍ ഉള്‍പ്പടെ പ്രമുഖ മാധ്യമപ്രവര്‍ത്തരും വ്യാവസായികളുമായി അബുദാബി കിരീടാവശിയും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി.