തിരുവനന്തപുരം: ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് 14 ബ്രാന്‍ഡ് വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ നിരോധിച്ചു. കല്‍പ ഡ്രോപ്‌സ്, ഓണം കോക്കനട്ട്, അമൃത പ്യൂവര്‍, കേരള കോക്കോ ഫ്രഷ്, എ വണ്‍ സുപ്രീം, കേരള ടേസ്റ്റി ഡബിള്‍ ഫില്‍റ്റേര്‍ഡ്, ടി.സി.നാദാപുരം, നട്ട് ടേസ്റ്റി, കോക്കോ പാര്‍ക്ക്, കല്‍പക ഫില്‍റ്റേര്‍ഡ്, പരിശുദ്ധി, നാരിയല്‍ ഗോള്‍ഡ്, കോക്കോഫിനാ നാച്ചുറല്‍, പ്രീമിയര്‍ ക്വാളിറ്റി എ.ആര്‍.പ്യൂവര്‍ എന്നീ ബ്രാന്‍ഡുകള്‍ക്കാണ് നിരോധനം. മായം കലര്‍ന്ന വെളിച്ചെണ്ണയാണ് ഇവയെന്ന് പരിശോധനയില്‍ കണ്‌ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

Add Asianetnews as a Preferred SourcegooglePreferred