Asianet News MalayalamAsianet News Malayalam

വിജയവാഡയില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി 14 പേര്‍ മരിച്ചു

14 died in boat tragedy near vijayawada
Author
First Published Nov 12, 2017, 10:36 PM IST

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി പതിനാല് പേര്‍ മരിച്ചു. ഇബ്രാഹിംപട്ടണത്ത് കൃഷ്ണാ നദിയിലാണ് അപകടം. 38 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 20 പേരെ രക്ഷപ്പെടുത്തി. വെളിച്ചക്കുറവ് കാരണം ഗതിമാറി ബോട്ട് മണല്‍ത്തിട്ടയില്‍ ഇടിച്ചതാണ് അപകടകാരണമെന്നാണ് നിഗമനം. യാത്രക്കാര്‍ ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. ഭവാനി ദ്വീപില്‍ നിന്ന് പവിത്രസംഗമത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

Follow Us:
Download App:
  • android
  • ios