അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയില്‍ ട്രക്കും മിനി ട്രക്കും കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയാണ് അപകടം ഉണ്ടായത്. ദീപാവലി അവധി ആഘോഷിക്കാനായി മിനി ട്രക്ക് വാടകയ്‌ക്കെടുത്ത് പുറപ്പെട്ട 17 യുവാക്കളില്‍ 14പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ട്രക്ക് ഡൈവര്‍ അപകട സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.