ഉറങ്ങി കിടന്ന പതിനാല്‌ വയസുകാരിയെ മൂന്ന്‌ പേര്‍ ചേര്‍ന്ന്‌ കൂട്ടബലാത്സംഗം ചെയ്‌തു.

ഭോപ്പാല്‍: പതിനാല്‌ വയസുകാരിയെ മൂന്ന്‌ പേര്‍ ചേര്‍ന്ന്‌ കൂട്ടബലാത്സംഗം ചെയ്‌തു.ചഹാതാര്‍പൂര്‍ ജില്ലയിലെ ബുണ്ഡല്‍കാന്ത്‌ ഗ്രാമത്തിലാണ്‌ സംഭവം. രാത്രി ഉറങ്ങി കിടന്ന സമയം പെണ്‍കുട്ടിയെ ഉറക്കത്തില്‍ നിന്ന്‌ ബലം പ്രയോഗിച്ച്‌ ടെറസിലേക്ക്‌ കൊണ്ട്‌ പോയി പീഡിപ്പിക്കുകയായിരുന്നു. ശബ്ദം പുറത്ത്‌ വരാതിരിക്കാന്‍ പെണ്‍കുട്ടിയുടെ വാപൊത്തിപിടിച്ചാണ്‌ ടെറസിലേക്ക് കൊണ്ട് പോയത്.

മൂന്ന്‌ പ്രതികളും പെണ്‍കുട്ടിയുടെ വീടിന്‌ സമീപം താമസിക്കുന്നവരാണെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി അപകടനില തരണം ചെയ്‌തുവെന്ന്‌ പൊലീസ്‌ പറഞ്ഞു. സംഭവത്തിന്‌ ശേഷം പ്രതികള്‍ ഒളിച്ചോടിയെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ്‌ പറഞ്ഞു. കഴിഞ്ഞ ചൊവാഴ്‌ച്ചയാണ്‌ സാഗര്‍ ജില്ലയിലെ തേജ്‌പൂര്‍ ഗ്രാമത്തില്‍ നാല്‌ പേര്‍ ചേര്‍ന്ന്‌ പതിനാലു വയസുകാരിയായ മറ്റൊരു പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തതു.