നാല് തവണ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പോക്സോ നിയമപ്രകാരം കേസെടുത്തു

അഗര്‍ത്തല: തൃപുരയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച പ്രമുഖ വ്യവസായിയെ പൊലീസ് അറസ്റ്റ് ചെയ്തു. മനോജ് ദെബ് എന്ന 54കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിമുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ നാല് തവണയിലേറെ പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. തൃപുരയില്‍ വളരെ സ്വാധീനമുള്ള വ്യവസായ പ്രമുഖനാണ് മനോജ് ദെബ്. ഇയാള്‍ ബിജെപി പിന്തുണയുള്ളയാളാണെന്നാണ് നട്ടുകാര്‍ പറയുന്നത്.

അഗര്‍ത്തലയില്‍ നിന്ന് 60 കിലോമീര്‍ ദൂരെയുള്ള മനോജ് ദെബയുടെ ഫാം ഹൗസില്‍ വച്ചാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. പീഡനത്തിന് ശേഷം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിമുഴക്കി. എന്നാല്‍ പെണ്‍കുട്ടി ബിഷാല്‍ ഗാര്‍ഗ് പൊലീസിലെത്തി പരാതി നല്‍കുകയായിരുന്നു. നിരവധി തവണ പീഡിപ്പിച്ചെന്നും വീണ്ടും ഫാം ഹൗസില്‍ ചെല്ലാന്‍ നിര്‍ബന്ധിച്ചുമെന്നും കുട്ടി പരാതിയില്‍ പറയുന്നു.

ഫാം ഹൈസിലെത്താന്‍ വീണ്ടും ഭീഷണിപ്പെടുത്തിയതോടെ പെണ്‍കുട്ടി വിവരം തന്‍റെ സുഹൃത്തിനോട് പറഞ്ഞു. ഇതിനെതുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് വ്യവസായിയെ പിടികൂടി. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.