മറീനാബീച്ചിനടുത്തുള്ള കോളനികളിലും കടലോരഗ്രാമങ്ങളിലും പൊലീസ് പട്രോളിംഗ് ശക്തമാക്കും. മറീനാബീച്ചിലേയ്ക്കുള്ള എല്ലാ റോഡുകളിലും കർശന ഗതാഗത നിയന്ത്രണമുണ്ടാകും. കർശനപരിശോധനകൾക്ക് ശേഷം മാത്രമേ ആളുകളെ ബീച്ചിലേയ്ക്ക് പ്രവേശിപ്പിക്കൂ എന്നും പൊലീസ് അറിയിച്ചു. ജല്ലിക്കട്ട് സമരക്കാരെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചതിനെത്തുടർന്നുണ്ടായ അക്രമങ്ങളെ ന്യായീകരിച്ചും പൊലീസ് രംഗത്തെത്തി. പ്രക്ഷോഭകർ അക്രമം തുടങ്ങിയതിനാലാണ് ഇടപെടേണ്ടിവന്നതെന്നും ഇതിനുള്ള വീഡിയോ ദൃശ്യങ്ങൾ തെളിവുകളായുണ്ടെന്നും പൊലീസ് പറയുന്നു. പൊലീസ് സ്റ്റേഷൻ കത്തിച്ചതുൾപ്പടെയുള്ള കേസുകളിൽ ഉടൻ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.