Asianet News MalayalamAsianet News Malayalam

അടൂര്‍ താലൂക്കിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ

അടൂര്‍ താലൂക്കിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ. പന്തളം ഡിവൈഎസ്പിയുടെ പരിധിയിൽ വരുന്ന കൊടുമൺ, അടൂര്‍, പന്തളം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. 

144 in Adoor for three days
Author
adoor, First Published Jan 5, 2019, 6:45 AM IST

അടൂര്‍: അടൂര്‍ താലൂക്കിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ. പന്തളം ഡിവൈഎസ്പിയുടെ പരിധിയിൽ വരുന്ന കൊടുമൺ, അടൂര്‍, പന്തളം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സംഘം ചേരുന്നതിനും പ്രതിഷേധ പ്രകടനം നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. അതേസമയം, ഇന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരൻ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന സാഹിചര്യത്തിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം സിപിഎം ബിജെപി പ്രവര്‍ത്തകരുടെ വീടുകൾക്ക് നേരെയും കടകൾക്ക് നേരെയും പടക്കമേറും അക്രമണവും ഉണ്ടായിരുന്നു. ഈ സാഹിചര്യത്തിൽ പത്തനംതിട്ട എസ്പി നൽകിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്റ്റര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

പട്ടാപ്പകല്‍ മൊബൈല്‍ കടയ്ക്ക് നേരെ ബോംബേറുണ്ടായി. കടയിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരുക്കേറ്റു. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി ഡി ബൈജുവിന്‍റേതടക്കം അമ്പതിലേറെ വീടുകള്‍ ആക്രമിക്കപ്പെട്ടു.

Follow Us:
Download App:
  • android
  • ios