കാനഡയില്‍ ഇന്ത്യന്‍ റസ്റ്ററന്‍റില്‍ സ്ഫോടനം, 15 പേര്‍ക്ക് പരിക്ക്
മിസിസോഗ: കാനഡയിലെ മിസിസോഗയിലെ ഒന്റാരിയോയില് ഇന്ത്യന് റസ്റ്ററന്റില് സ്ഫോടനം. സ്ഫോടനത്തില് 15ഓളം പേര്ക്ക് പരിക്കേറ്റു. ബോംബെ ബേല് എന്ന റസ്റ്ററന്റിലാണ് സ്ഫോടനം നടന്നത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ദൃശ്യങ്ങള് സിസിടിവിയില് നിന്ന് ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇവരുടെ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം ഇന്ത്യക്കാര്ക്കുള്ള അടിയന്ത്രിര സഹായം ലഭ്യമാക്കാന് എല്ലാ സൗകര്യങ്ങളും ഏര്പ്പെടുത്തിയതായും ഇന്ത്യന് ഹൈക്കമ്മീഷണറുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. അടിയന്തിര സാഹചര്യങ്ങളില് ഇന്ത്യക്കാര്ക്ക് ബന്ധപ്പെടാനുള്ള എമര്ജന്സി നമ്പറും എര്പ്പെടുത്തിയിട്ടുണ്ട്(+1-647-668-4108)
ഇന്ത്യന് സമയം 10.30നായിരുന്നു സ്ഫോടനം. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഭക്ഷണസമയത്ത് വാന് ഇടിച്ചുകയറി പൊട്ടിത്തെറിച്ച് 10 പേര് കൊല്ലപ്പെടുകയും 15 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്ത് ഒരു മാസത്തിന് ശേഷമാണ് വീണ്ടും സ്ഫോടനം നടന്നത്.
