കണിയാപുരം ഡിപ്പോയിലെ ബസാണ് എം.സി റോഡില്‍  കാരേറ്റ്  പെട്രോള്‍ പമ്പിന് മുന്നില്‍ നിയന്ത്രണം വിട്ടു മറിഞ്ഞത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കരയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്. കണിയാപുരം ഡിപ്പോയിലെ ബസാണ് എം.സി റോഡില്‍ കാരേറ്റ് പെട്രോള്‍ പമ്പിന് മുന്നില്‍ നിയന്ത്രണം വിട്ടു മറിഞ്ഞത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. സംഭവം നടന്നയുടന്‍ തന്നെ നാട്ടുകാരും ഫയര്‍ഫോഴ്‌സും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി ബസിനുള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തു. പതിനഞ്ചോളം പേര്‍ക്ക് അപകടത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്. ഇതില്‍ 3 പേരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല