ദില്ലി: അതിര്‍ത്തിയിലെ പാകിസ്ഥാന് ശക്തമായി തിരിച്ചടി നല്‍കിയതായി അതിര്‍ത്തി രക്ഷസേന. പാകിസ്ഥാന്‍റെ 15 സൈനികരെ വധിച്ചതായി സൈന്യം അറിയിച്ചു. പാക് അതിര്‍ത്തി രക്ഷാ സേന പാകിസ്താനി പ്രണ്ടിയര്‍ ഫോഴ്‌സിലെ രണ്ട് സൈനികരേയും 13 പാക് റേഞ്ചേഴ്‌സിനേയും വധിച്ചതായാണ് ബിഎസ്എഫ് അറിയിക്കുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെ തുടര്‍ന്നാണ് ശക്തമായ പ്രത്യാക്രമണം ഇന്ത്യ നടത്തിയത്.