സ്പായിലെ തൊഴിലാളികളായ തായ്ലാന്‍റില്‍ നിന്നുള്ള അഞ്ച് യുവതികളെയും അഞ്ച് മണിപ്പൂർ യുവതികളെയും ഉത്തർപ്രദേശിൽ നിന്നുള്ള ഒരു യുവതിയെയുമാണ് അറസ്സറ്റ് ചെയ്തത്.

ഗുഡ്ഗാവ്: സ്പായുടെ മറവിൽ അനാശാസ്യം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് വിദേശികളുൾപ്പെടെ 15 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്പായിലെ തൊഴിലാളികളായ തായ്ലാന്‍റില്‍ നിന്നുള്ള അഞ്ച് യുവതികളെയും അഞ്ച് മണിപ്പൂർ യുവതികളെയും ഉത്തർപ്രദേശിൽ നിന്നുള്ള ഒരു യുവതിയെയുമാണ് അറസ്സറ്റ് ചെയ്തത്. ഇവരെ കൂടാതെ രണ്ട് ഇടപാടുകാരും സ്പാ മാനേജറുമുൾപ്പെടെ നാല് പുരുഷൻമാരെയും അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം. 

സംഭവത്തിൽ സ്പാ ഉടമസ്ഥൻ യൂദ്വിർ സിംഗ് ഒളിവിലാണ്. ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അനാശാസ്യം സംബന്ധിച്ച് വിദേശ പൗരത്വ നിയമ പ്രകാരവും കേസ് ഫയൽ ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും സ്പായിലെ മറ്റ് വിദേശ തൊഴിലാളികളുടെ വിസകൾ പരിശോധിച്ച് വരുകയാണെന്നും പോലീസ് പറഞ്ഞു. പുതുതായി ചുമതലയേറ്റ പോലീസ് കമ്മീഷണർ കെ കെ റാവുവിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്.