വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനായ 15 വയസുകാരൻ കാലിഫേർണിയ സർവകലാശാലയിൽ നിന്ന് ഡേക്ടറേറ്റ് നേടി. അമേരിക്കയില്‍ താമസമാക്കിയ മലയാളി ദമ്പതികളുടെ മകന്‍ തനിഷ്‌ക് എബ്രഹാമാണ് ഈ സുവർണ്ണ നേട്ടം കൈവരിച്ചത്. കൈവരിച്ചത്. യുസി ഡേവിസ് മെഡിക്കല്‍ സെന്ററില്‍ നിന്ന് ബയോമെഡിക്കല്‍ എന്‍ജിനീയറിങ്ങിലാണ് തനിഷ്‌ക് ബിരുദം നേടിയത്.
വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനായ 15 വയസുകാരൻ കാലിഫേർണിയ സർവകലാശാലയിൽ നിന്ന് ഡേക്ടറേറ്റ് നേടി. അമേരിക്കയില്‍ താമസമാക്കിയ മലയാളി ദമ്പതികളുടെ മകന്‍ തനിഷ്‌ക് എബ്രഹാമാണ് ഈ സുവർണ്ണ നേട്ടം കൈവരിച്ചത്. യുസി ഡേവിസ് മെഡിക്കല്‍ സെന്ററില്‍ നിന്ന് ബയോമെഡിക്കല്‍ എന്‍ജിനീയറിങ്ങിലാണ് തനിഷ്‌ക് ബിരുദം നേടിയത്.
ഈ നേട്ടത്തിൽ താൻ വളരെയധികം സന്തോഷവാനാണെന്നും അഭിമാനം തോന്നുന്നുവെന്നും തനിഷ്ക് മാധ്യമങ്ങളോട് പറഞ്ഞു. പൊള്ളലേറ്റ രോഗികളെ സ്പര്‍ശിക്കാതെ അവരുടെ ഹൃദയമിടിപ്പ് അറിയാന്‍ സഹായിക്കുന്ന ഒരു ഉപകരണം തനിഷ്‌ക് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇനിയും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താൻ ആഗ്രഹിക്കുന്ന തനിഷ്‌കന്റെ ഏറ്റവും വലിയ സ്വപ്നം ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങൾക്ക് ഫലപ്രദമായ മരുന്നുകള്‍ കണ്ടു പിടിക്കുകയെന്നതാണ്.
ആറാം വയസ്സു മുതൽ തന്നെ ഓൺലൈൻ വഴി ഹൈസ്കൂൾ കേളേജ് തല ക്ലാസുകൾ പഠിച്ച് തുടങ്ങിയ തനിഷ്ക് പരീക്ഷകളിൽ ഉയർന്ന മാർക്കോടെ വിജയം കൈവരിക്കുകയും ചെയ്തിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ മകന്റെ കഴിവ് മനസ്സിലാക്കിയ മാതാപിതാക്കള്‍ പൂര്‍ണ പിന്തുണ നല്‍കി ഒപ്പം നിന്നു. പാട്ട്, നീന്തല്‍, സംഗീതം, സിനിമ എന്നിവയെല്ലാം തനിഷ്‌കിന്റെ ഇഷ്ടവിനോദങ്ങളാണ്.
അടുത്ത അഞ്ച് കൊല്ലത്തിനുള്ളില്‍ ഇതേ വിഷയത്തിലെ എം.ഡി എടുക്കാനാണ് തനിഷ്‌ക്ക് തീരുമാനിച്ചിരിക്കുന്നത്. അച്ഛന്‍ ബിജോ എബ്രഹാം സോഫ്റ്റ് വെയര്‍ എഞ്ചിനീയറും അമ്മ താജി എബ്രഹാം മൃഗ ഡോക്ടറുമാണ്. ടിയാര തങ്കം എബ്രഹാം അനുജത്തിയാണ്.
