വ്യാഴാഴ്ച രാത്രിയാണ് സംഭവം വീട്ടില്‍  അതിക്രമിച്ച് കറി പീഡിപ്പിച്ചു  

സാഗര്‍: മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ദേലവാല്‍ ഗ്രാമത്തില്‍ 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്നു. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്.

ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ സര്‍വേഷ് സെന്‍ എന്ന 21 കാരന്‍ വീട്ടില്‍ അതിക്രമിച്ച് കറി പീഡിപ്പിക്കുകയായിരുന്നു. ഇയാളുടെ കൂടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികൂടി ഉണ്ടായിരുന്നു. രക്ഷിക്കാനായി കുട്ടി കരഞ്ഞപ്പോള്‍ വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.