ഒരു വീടിന് അഞ്ച് ലക്ഷം രൂപ വീതമാണ് അനുവദിക്കുക.  ജില്ലാ ഭരണകൂടം നല്‍കുന്ന പട്ടിക അനുസരിച്ചാകും നിര്‍മാണം. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാകും നിര്‍മ്മാണം.


തിരുവനന്തപുരം: പ്രളയത്തില്‍ വീട് നഷ്ടമായ 1500 കുടുംബങ്ങള്‍ക്ക് സഹകരണ വകുപ്പ് വീട് നിര്‍മിച്ച് നല്‍കും. കെയര്‍ കേരള എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 

ഒരു വീടിന് അഞ്ച് ലക്ഷം രൂപ വീതമാണ് അനുവദിക്കുക. ജില്ലാ ഭരണകൂടം നല്‍കുന്ന പട്ടിക അനുസരിച്ചാകും നിര്‍മാണം. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാകും വീടുകളുടെ നിര്‍മാണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.