പതിനാറുകാരിയെ 22 കാരന്‍ ബലാത്സംഗം ചെയ്തു, സഹോദരി മൊബൈല്‍ കാമറയില്‍ ദൃശ്യം പകര്‍ത്തി

First Published 27, Feb 2018, 12:03 PM IST
16 yr old girl raped sister made video in Muzaffarnagar
Highlights
  • മുസഫര്‍ നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം
  • പൊലിസ് കേസെടുത്തു

മീററ്റ്: മീററ്റില്‍ പതിനാറുകാരിയെ യുവാവ് ബലാത്സംഗം ചെയ്തു. ബലാത്സംഗ ദൃശ്യങ്ങള്‍ സ്വന്തം സഹോദരി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി.  മുസഫര്‍ നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. തിങ്കളാഴ്ച നടന്ന സംഭവത്തില്‍ യുവാവിനും സഹോദരിക്കുമെതിരേ കേസെടുത്തു.  

പെണ്‍കുട്ടിയുടെ ബന്ധു പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്. റുക്സാന എന്ന യുവതിയാണ് തന്‍റെ പതിനാറുകാരിയായ അനന്തിരവളെ സമ്രീന്‍ എന്ന 22കാരനായ യുവതിയുടെ സഹോദരന്‍ ബലാത്സംഘം ചെയ്തെന്നും സമ്രീന്‍ ആ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് പരാതി. കൂട്ടുകാരികളായിരുന്ന റുക്സാനയും സമ്രീനെയും നേരത്തെ താമസിച്ചത് ഒരുമിച്ചായിരുന്നു.

എന്നാല്‍ തെറ്റിപ്പിരിഞ്ഞ ഇരുവരും തമ്മിലുള്ള വൈരാഗ്യമാണോ പരാതിക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് പോകുമെന്ന് പൊലിസ് അറിയിച്ചു. 

loader