തൃശൂര്‍: തൃപ്രയാറില്‍ 17 കിലോ കഞ്ചാവുമായി ആറ് പേരെ പൊലീസ് പിടികൂടി. തൃശൂര്‍ വലപ്പാട് പൊലീസും ജില്ലാ ക്രൈംബ്രാഞ്ച് സ്ക്വാഡും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കഞ്ചാവ് റാക്കറ്റിലെ പ്രധാന കണ്ണികള്‍ പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയായ വാളയാര്‍ സ്വദേശി വടിവേല്‍, പഴുവില്‍ സ്വദേശികളായ വിപിന്‍, ഷാഫി, ഹരികൃഷ്ണന്‍ മാങ്ങാട്ടുകര സ്വദേശികളായ അഖില്‍, നിഖില്‍ എന്നിവരാണ് പിടിയിലായത്.
ആന്ധ്രാ, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നെത്തിച്ച് കഞ്ചാവ് ചില്ലറ വില്‍പനക്കാര്‍ക്ക് നല്‍കുന്നതിനിടെയാണ് പ്രതികള്‍ കുടുങ്ങിയത്. വടിവേലാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് എത്തിക്കുന്നത്. തൃശൂര്‍, എറണാകുളം ജില്ലകളില്‍ ചില്ലറ വില്‍പന നടത്തുന്നത് ഷാഫിയാണ്. ജില്ലയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെ സംഘത്തിര്‍ ചേര്‍ത്ത് വില്‍പന വിപുലമാക്കാനായിരുന്നു സംഘത്തിന്‍റെ ശ്രമം.
