33 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ പനവേല്‍ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍. മരിച്ചവരില്‍ 13 പുരുഷന്മാരും നാലു സ്ത്രീകളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. ബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 

സത്താറയില്‍ നിന്നും മുംബൈയിലേക്ക് വരിയായിരുന്ന ലക്ഷ്വറി ബസ്, റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്വിഫ്റ്റ് ഡിസയര്‍, ഇന്നോവ കാറുകളുമായാണ് കൂട്ടിയിടിച്ചത്. സ്വിഫ്റ്റ് കാറിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട് ടയര്‍ മാറ്റുകയായിരുന്നു. ഇന്നോവ കാറിലുണ്ടായിരുന്നവര്‍ ഇവരെ സഹായിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് വാഹനങ്ങളും ഇരുപത് അടി താഴ്ചയിലേക്ക് മറിഞ്ഞു.