അഹമ്മദാബാദ്: ഗുജറാത്തിലെ വെള്ളപ്പൊക്കത്തില്‍ ഒരു കുടുംബത്തിലെ 17 പേര്‍ മരിച്ചു. ബനസ്കന്ദ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ദാരുണമായ സംഭവം ഉണ്ടായത്. ദിവസങ്ങളായുള്ള മഴയിലും വെള്ളപ്പൊക്കത്തിലുമായി ഇതുവരെ 111പേര്‍ മരിച്ചു. നാല്‍പത്തി ആറായിരം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്.

അടിയന്തിര സഹായമായി പ്രധാനമന്ത്രി മോദി 500 കോടി പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 2ലക്ഷം രൂപയും ഗുരുതരമായ പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും നല്‍കും. വല്‍സാഡ്, ബനസ്കന്ദ, താപി, മഹസീന തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളം ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുന്നുണ്ട്.

ഗുറാത്തിലെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തിയിരുന്നു. ഗുജറാത്തിന് പുറമെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലാണ്.