മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ പതിനേഴ് വയസുകാരിയെ യുവാക്കള്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഷാമില ജില്ലയില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. സ്‌കൂള്‍വിട്ടശേഷം പെണ്‍കുട്ടി അമ്മാവന്റെ വീട്ടിലേക്കു പോകുമ്പോഴാണ് രണ്ട് യുവാക്കള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. 

രാത്രിയായിട്ടും പെണ്‍കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി.