ഓരോ ദിവസവും 174 കുട്ടികളെ വീതം കാണാതാവുന്നു

ബാംഗ്ലൂര്‍: ദേശീയ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2016 വരെ രാജ്യത്ത് കണാതായത് ഒരു ലക്ഷത്തിലധികം കുട്ടികള്‍ (1,11,569). ഇവരില്‍ പകുതിയോളം പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല (55,625). അതായത് ഓരോ ദിവസവും 174 കുട്ടികളെ വീതം കാണാതാവുന്നു എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്ക്. 

പത്ത് കുട്ടികള്‍ വീതം രാജ്യത്ത് കാണാതാവുമ്പോള്‍ അവരില്‍ അഞ്ച് പേരെക്കുറച്ച് യാതെരു വിവരവും ലഭ്യമല്ലെന്നുളളത് ഞെട്ടിപ്പിക്കുന്ന സത്യമാണ്. കാണാതായവരുടെ വിവരങ്ങളനുസരിച്ച് പകുതിയിലധികം കുട്ടികള്‍ പശ്ചിമ ബംഗാള്‍, ദില്ലി, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ്. 15.13 ശതമാനവുമായി ബംഗാളാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. തൊട്ടടുത്തുളള ദില്ലിയില്‍ നിന്ന് കാണാതാവുന്ന കുട്ടികളുടെ ശതമാനം 13.14 ആണ്.