മലപ്പുറത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് 18 പേര്‍ക്ക് പരിക്കേറ്റു. വെളിമുക്ക് പാലക്കലിലാണ് കര്‍ണ്ണാടക സ്വദേശികളായ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാനും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.