പാടത്തെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയതിനെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതലാണ്  കാണാതായത്.

പത്തനംതിട്ട: തിരുവല്ലയ്ക്ക് സമീപം കവിയൂരിൽ വെള്ളകെട്ടിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോട്ടൂർ പുത്തൻവളപ്പിൽ ബിന്നി (18)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഐ.ടി.ഐ വിദ്യാർഥിയായ ബെന്നിയെ പാടത്തെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയതിനെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതലാണ് കാണാതായത്.