പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനങ്ങളുടെ ശബ്ദമായിരുന്നു കെ ജയചന്ദ്രന്‍. സമൂഹം അവഗണിച്ചവര്‍ക്കുവേണ്ടിയുള്ള പോരാട്ടമായിരുന്നു കെ ജയചന്ദ്രന്‍റെ പത്രപ്രവര്‍ത്തന ജീവിതം. നിരവധി വാര്‍ത്തകളിലൂടെയും കണ്ണാടിയെന്ന പ്രതിവാര വാര്‍ത്താപരിപാടിയിലൂടെയും കെ ജയചന്ദ്രന്‍ എത്രയോ ജീവിത കഥകള്‍  നമുക്ക് മുന്നില്‍ വരച്ചിട്ടു. മാധ്യമപ്രവര്‍ത്തനത്തിന്റെ രൂപഭാവങ്ങളും, ധാര്‍മ്മികമായ ഊന്നലുകളും ജയചന്ദ്രനില്ലാത്ത  18 വര്‍ഷത്തിനുള്ളില്‍ ഏറെ മാറിയെങ്കിലും കെ ജയചന്ദ്രന്‍ ഇന്നും പ്രസക്തനാണ്.

വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് കെ.പി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ യോഗത്തില്‍ മാധ്യമ വിസ്ഫോടനത്തിന്റെ നാനാര്‍ത്ഥങ്ങള്‍ എന്ന വിഷയത്തില്‍ കെ വേണു, ജയചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം  നടത്തും. കല്‍പറ്റ നാരായണന്‍, എം.എന്‍ കാരശേരി, എന്‍.പി രാജേന്ദ്രന്‍, ജോയ് മാത്യു, തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. കെ ജയചന്ദ്രന്‍ എന്ന പേരില്‍ തയ്യാറാക്കിയ ഓര്‍മ്മ പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനവും നടക്കും. ഡി ധനസുമോദ് സംവിധാനം ചെയ്ത ജലസമാധിയെന്ന ഡോക്യുമെന്ററിയും ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും.