ബംഗളുരുവില്‍ പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി 10 ദിവസം തുടര്‍ച്ചായായി പീഡിപ്പിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ഒക്ടോബര്‍ 26 ന് വൈറ്റ് ഫീല്‍ഡില്‍നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള ലോഡ്ജില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. 10 ദിവസത്തോളം പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ നവംബര്‍ നാലിനാണ് പൊലീസ് രക്ഷപ്പെടുത്തിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പോക്സോ നിയമപ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണര്‍ അബ്ദുള്‍ അഹദ് വ്യക്തമാക്കി. 22 മുതല്‍ 25 വയസ്സ് പ്രായമുള്ളവരാണ് പ്രതികളില്‍ മൂന്ന് പേര്‍. മറ്റൊരാള്‍ 55 വയസ്സുള്ള ലോഡ്ജ് ഓപ്പറേറ്ററാണെന്നും പൊലീസ് അറിയിച്ചു.
വൈറ്റ്ഫീല്‍ഡില്‍ ചായക്കട നടത്തുന്ന ആളാണ് പ്രധാന പ്രതി. ഇയാള്‍ പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ലോഡ്ജ് ഓപ്പറേറ്റര്‍ അടക്കം നാല് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ഒക്ടോബര്‍ 30 നാണ് പെണ്‍കുട്ടിയുടെ പിതാവ് ബംഗളുരു കെആര്‍ പുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
