ഹൈദരാബാദ്: ഫോണില്‍ പരിചയപ്പെട്ട 19-കാരിയെ സിനിമാ തിയേറ്ററിനുള്ളില്‍ പീഡനത്തിനിരയാക്കിയ ആള്‍ പിടിയില്‍. യേറ്ററുടമയ്ക്കെതിരെയും പൊലീസ് നടപടി ആരംഭിച്ചു. ഫോണ്‍ വഴി പരിചയപ്പെട്ട് സൗഹൃദത്തിലായ ശേഷം മവാന ഷോപ്പിങ് കേന്ദ്രത്തില്‍ കണ്ടുമുട്ടാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഷോപ്പിങ്ങിന് ശേഷം ഇരുവരും സിനിമ തിയേറ്ററിലേക്ക് പോയി.

പ്രതിയുടെ സുഹൃത്തും തിയേറ്ററിലെത്തിയിരുന്നു. സിനിമ ആരംഭിച്ചതോടെ പ്രതിയും സുഹൃത്തും ചേര്‍ന്ന് യുവതിയെ പീഡനത്തിനിരയാക്കി. അതിക്രൂര പീഡനത്തിനിരയായ യുവതിയെ ബൈക്കില്‍ മുസാഫര്‍നഗര്‍ മേഖലയില്‍ ഉപേക്ഷിക്കുകയായിരുന്നു. അടുത്തിടെ ഉത്തര്‍പ്രദേശിലും സമാന രീതിയില്‍ പീഡനം നടന്നിരുന്നു. 16-കാരിയെ തിയേറ്ററില്‍ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു.