ഗോവയിലും അഴീക്കലുമായി മൂന്ന് ബോട്ടുകള്‍ കൂടി തീരത്തെത്തി. കൊച്ചിയിൽ നിന്നുളള മാർത്തോമ, തീർത്ഥം ബോട്ടുകൾ കണ്ണൂർ അഴീക്കലിൽ എത്തി. ബോട്ടില്‍ ഉണ്ടായിരുന്ന 19 മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണെന്നാണ് വിവരം. തമിഴ്നാട്ടിലെ പട്ടണത്തിനടുത്ത് നിന്ന് പുറപ്പെട്ട ബോട്ടാണ് എത്തിയത് ഗോവന്‍ തീരത്ത് എത്തിയത് . ഹർഷാനിയ മോൻ എന്ന ബോട്ടാണ് എത്തിയത് . ഏഴ് മലയാളികളും രണ്ട് തമിഴ്നാട്ടുകാരും ആറ് ഉത്തരേന്ത്യക്കാരുമാണ് ബോട്ടിലുള്ളത്. ഏഴ് മലയാളികളും വിഴിഞ്ഞം സ്വദേശികളാണ്. അനീഷ്, ഡാനിഷ്, ഡേവിഡ്സണ്‍,വര്‍ഗീസ്, ബോസ്കോ, റോയി, അനി എന്നിവരാണ് ബോട്ടിലുള്ള മലയാളികള്‍. ഇവരെ റെയില്‍വേ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനായി ഗോവയിലെ മലയാളി അസോസിയേഷന്‍ ഭാരവാഹികളും എത്തിയിട്ടുണ്ട്.
ഗോവന്‍ തീരത്ത് എത്തിയ മത്സ്യത്തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചു. 8 പേരില്‍ 7 പേരാണ് നാട്ടിലേക്ക് പുറപ്പെട്ടത്. ഗോവ്ഗഡില്‍ എത്തിച്ചേര്‍ന്ന 58 പേര്‍ ഈ മാസം ആറിന് പുറപ്പെടും. മഹാരാഷ്ട്ര സിന്ധുദുർഗ്ഗിൽ 58 മലയാളികളും രത്നഗിരി തീരത്ത് 33 പേരും എത്തിയെന്ന് പൊലീസ് അറിയിച്ചു. കാഞ്ഞങ്ങാട്, ബേപ്പൂർ, പൂവാർ, വിഴിഞ്ഞം സ്വദേശികളാണ് ബോട്ടിലുളളത് . ഗുജറാത്തില്‍ 516 മത്സ്യത്തൊഴിലാളികളുമായി 40 ബോട്ടുകളെത്തിയെന്ന ആശ്വാസം നല്‍കിയിരുന്നു. ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികെ ഇനിയും കണ്ടെത്താനിരിക്കെ വ്യത്യസ്ത തീരങ്ങളില്‍ ബോട്ട് എത്തിച്ചേര്‍ന്ന വിവരം ആശ്വാസം പകരുന്നത്.
