5 കരാര്‍ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത് പല പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുമുള്ള റോഡുകള്‍ അടച്ചുപൂട്ടി

ഡെറാഡൂണ്‍: ചമോലിയിലെ ഒരു കുന്നിന്‍പ്രദേശത്ത് മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ രണ്ട് പേര്‍ മരിച്ചു. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 3 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. 

കുന്നിന് താഴെ വിശ്രമിക്കുകയായിരുന്ന കരാര്‍ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന ദുരന്തനിവാരണ സേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. 

ഉത്തരാഖണ്ഡില്‍ പലയിടത്തും കനത്ത മഴയെ തുടര്‍ന്ന് ഗതാഗതവും ജനജീവിതവും സ്തംഭിച്ച അവസ്ഥയാണുള്ളത്. ബദ്രിനാഥ്, ചാര്‍ ധാം, ഗംഗോത്രി തുടങ്ങിയ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള പല വഴികളും അടച്ചിട്ട നിലയിലാണ്. കനത്ത മഴയെ തുടര്‍ന്ന് ഇവിടങ്ങളിലെ റോഡുകള്‍ തകര്‍ന്നതോടെയാണ് വഴിയടയ്ക്കാന്‍ തീരുമാനിച്ചത്. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.