മെയ് 12 നായിരുന്നു സംഭവം. നടന്ന കാര്യങ്ങളെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. പഴയ സ്വര്‍ണ്ണങ്ങള്‍ വാങ്ങിവില്‍ക്കുന്ന മധുര സ്വദേശിയായ അര്‍ജുന്‍ രാത്രിയില്‍ ബസിറങ്ങി നടക്കവേ രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണിരുന്നു. ഏറെ വൈകി ഫ്ലയിംഗ് സ്‌ക്വാഡ് എത്തി ആശുപത്രിയിലെത്തിച്ചതിന് ശേഷമാണ് റോഡരികില്‍ കിടന്ന ഇയാളുടെ ബാഗില്‍ നിന്നും പത്ത് ലക്ഷം രൂപ നഷ്ടപ്പെട്ട വിവരമറിയുന്നത്. തുടര്‍ന്ന് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് ഫ്രന്‍സിസിസ് റോഡ് സ്വദേശിയായ അബ്ദുള്‍റസാഖ്, തലക്കളത്തൂര്‍ സ്വദേശിയായ വിഷ്ണു എന്നിവര്‍ പിടിയിലായത്. പണം കവര്‍ന്നതിന് ശേഷം ഗോവ,മുംബൈ എന്നിവിടങ്ങളിലെ വിനോദത്തിനും മറ്റ് ആഢംബര വസ്തുക്കള്‍ വാങ്ങാനുമായി നാലു ലക്ഷം രൂപ ചെലവഴിച്ചെന്ന് പ്രതികള്‍ സമ്മതിച്ചതായി നടക്കാവ് പോലീസ് പറഞ്ഞു. ബാക്കി ആറു ലക്ഷം പ്രതികളുടെ വീടുകളില്‍ നിന്നും കണ്ടെടുത്തു. പൊതുസ്ഥലങ്ങളിലും മറ്റും മദ്യപിച്ച് കിടക്കുന്നവരുടെ പണവും വിലപ്പെട്ട സാമഗ്രികളും കവര്‍ന്നെടുക്കയാണ് പ്രതികളുടെ ശീലമാണെന്നും പോലീസ് പറഞ്ഞു. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.